റോം: ഇറ്റലിയിൽ സ്കൂൾ ബോംബ് ഭീഷണിയെത്തുടർന്ന് ഒഴിപ്പിച്ചു. കിഴക്കൻ ഇറ്റലിയിലെ റ്റെറാമോ നഗരത്തിലുള്ള ഐൻസ്റ്റീൻ സയന്‍റിഫിക് സ്കൂളാണ് ഒഴിപ്പിച്ചത്.
കെട്ടിടത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശമെത്തിയതിനേത്തുടർന്നാണ് അടിയന്തരമായി സ്കൂളിൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിച്ചത്.
സ്കൂളിൽ ഉണ്ടായിരുന്ന 800ലേറെ കുട്ടികളെയും അധ്യാപകരേയും മറ്റ് ജീവനക്കാരെയുമാണ് പോലീസ് ഒഴിപ്പിച്ചത്. പിന്നീട് ബോംബ് സ്ക്വാഡ് ഇവിടെ പരിശോധന നടത്തി. ഈ പരിശോധനയിലാണ്, വ്യാജസന്ദേശമായിരുന്നു ലഭിച്ചതെന്ന് വ്യക്തമായത്.