ബെയ്‌റൂട്ട്: സിറിയയുടെ വടക്കന്‍ നഗരമായ ആലെപ്പോയില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ആലെപ്പോ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ബോംബാക്രമണം നടന്നതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടന വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്തം ആരുംതന്നെ ഏറ്റെടുത്തിട്ടില്ല.
സന്ധ്യാസമയത്താണ് ആക്രമണമുണ്ടായതെന്നാണ് വിവരങ്ങള്‍. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2011 മുതല്‍ ആലെപ്പോ നഗരത്തെ കേന്ദ്രീകരിച്ചുണ്ടായിട്ടുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളില്‍ വരുമെന്നാണ് കണക്കുകള്‍.