Bombay High Court directs men accused of molestation

മുംബൈ: ലൈംഗിക പീഡനകേസിലും കൊലപാതകശ്രമത്തിനും അറസ്റ്റിലായ നാല് യുവാക്കളോട് ആഴ്ചയിലൊരു ദിവസം റോഡ് വൃത്തിയാക്കാന്‍ ബോംബെ ഹൈക്കോടതി. ആറ് മാസത്തേയ്ക്ക് ഇത് തുടരാനാണ് കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇവര്‍ക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ താനെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരുമായി ധാരണയിലെത്തിയതിനാല്‍ തങ്ങളെ വിട്ടയയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

ദസറ ആഘോഷത്തിനിടെ സ്ത്രീകളെ ലൈംഗികമായ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചുവെന്നും ചോദ്യം ചെയ്തയാളെ കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. എല്ലാ ഞായറാഴ്ചയും എട്ട് മണിക്കൂര്‍ വീതം താനെയില്‍ റോഡുകള്‍ വൃത്തിയാക്കാണമെന്നാണ് കോടതി നിര്‍ദ്ദേശം. ഉത്തരവ് ഇവര്‍ പാലിയ്ക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.

Top