ഓഹരി സൂചിക നേട്ടത്തോടെ തുടക്കമായി;സെന്‍സെക്‌സ് 90 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി സൂചിക നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 90 പോയിന്റ് ഉയര്‍ന്ന് 36441ലും നിഫ്റ്റി 23 പോയിന്റ് നേട്ടത്തില്‍ 10980ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ നഷ്ടത്തിലാണ് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്ത്. ബിഎസ്ഇയിലെ 691 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 746 ഓഹരികള്‍ നഷ്ടത്തിലുമാണ് തുടരുന്നത്. ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, വിപ്രോ, ടാറ്റ സ്റ്റീല്‍, ടിസിഎസ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, പവര്‍ ഗ്രിഡ് കോര്‍പ്, സിപ്ല, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് തുടരുന്നത്.

Top