തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്.
കഠിനംകുളം സ്വദേശികളായ സുഗുണന്, വിവേക്, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഞ്ചാവ് വില്പന, സ്ത്രീപീഡനം കേസുകളില്‍ പ്രതികളാണ് ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവര്‍. പൊലീസും ഫോറന്‍സികും പരിശോധന നടത്തി. കടയ്ക്കാവൂര്‍ സിഐ അന്വേഷണം തുടങ്ങി.