നിര്‍മാതാവ് ബോണി കപൂറിനും മക്കള്‍ക്കും കോവിഡ് ഫലം നെഗറ്റീവ്. ഇക്കാര്യം കപൂര്‍ തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. തന്റെയും മക്കളുടെയും കോവിഡ് 19 ഫലം നെഗറ്റീവ് ആണെന്നും കോവിഡ് പോസിറ്റീവ് ആയിരുന്ന വീട്ടിലെ 3 ജോലിക്കാരും സുഖം പ്രാപിച്ചുവെന്നും ബോണി കപൂര്‍ ട്വീറ്റ് ചെയ്തു. മാത്രമല്ല മുംബൈ പൊലീസിനും സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു ട്വീറ്റ്.
3 വീട്ടുജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിലായിരുന്നു ബോണി കപൂറും മക്കളായ ജാന്‍വി കപൂറും ഖുശി കപൂറും. അതേസമയം,
Happy to share that while my daughters & I had always been tested negative, our 3 staff members who had tested positive for Covid19, have fully recovered & tested negative. Our 14 day home quarantine period has also ended & we look forward to starting afresh @mybmc @MumbaiPolice
— Boney Kapoor (@BoneyKapoor) June 5, 2020
ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം തങ്ങള്‍ വീട് വിട്ട് പുറത്ത് പോയിട്ടില്ലെന്നും രോഗ ലക്ഷണങ്ങളില്ലെന്നും കോവിഡ് സ്ഥിരീകരിച്ച ജോലിക്കാര്‍ക്ക് പ്രത്യക്ഷമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.