അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെയും സംവിധായകന്‍ ബോണി കപൂറിന്റെയും വിവാഹവാര്‍ഷിക ദിനമായിരുന്നു ജൂണ്‍ 2ന്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ശ്രീദേവിയുടെ വിയോഗം ഉണ്ടായത്. ബോണി കപൂറും മകള്‍ ജാന്‍വിയും ആ നഷ്ടത്തോടു പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. അതിനിടയിലാണ് ഭാര്യ ഒപ്പമില്ലാത്ത വിവാഹവാര്‍ഷിക ദിനത്തില്‍ വൈകാരികമായി ബോണി ട്വിറ്ററിലൂടെ പ്രതികരിച്ചത്.
‘ഇത് ഞങ്ങളുടെ 22ാം വിവാഹ വാര്‍ഷികം ആവുമായിരുന്നു. പ്രിയപ്പെട്ടവള്‍, എന്റെ ഭാര്യ, എന്റെ ആത്മമിത്രം, പ്രണയത്തിന്റേയും തീഷ്ണതയുടെയും ഐശ്വര്യത്തിന്റെയും ചിരിയുടെയും രൂപമായ അവള്‍ എന്നില്‍ എന്നും ജീവിക്കുന്നു’. ബോണി കപൂര്‍ കുറിച്ചു.
Today would have been our 22nd wedding anniversary. Jaan… My wife, my soulmate, the epitome of love, grace , warmth and laughter lives within me forever… pic.twitter.com/0XWhFIvOvz
— SRIDEVI BONEY KAPOOR (@SrideviBKapoor) June 2, 2018
ഒരാഴ്ച മുമ്പ് ജാന്‍വിയുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ബോണി കപൂറിന്റെയും ശ്രീദേവിയുടെയും ചിത്രം വൈകാരികമായിരുന്നു. മരണാനന്തര ബഹുമതിയായി ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് ശ്രീദേവിയ്ക്കാണ്. മോം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം.
ഫെബ്രുവരി 24നായിരുന്നു ശ്രീദേവി മരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു.