മലപ്പുറം: പുസ്തക വിവാദത്തില്‍ ഭീഷണി പ്രസംഗം നടത്തിയ കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി പികെ ബഷീര്‍ എംഎല്‍എ. എംഎല്‍എ ആകുന്നതിനു മുന്‍പുള്ളതാണ് പ്രസംഗമെന്നും പ്രസംഗത്തിനിടയിലെ വാമൊഴി പ്രയോഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബഷീറിനെതിരായ കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കേസ് പിന്‍വലിക്കുവാന്‍ അനുമതി നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധിയും കോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ സാധിക്കുമോ എന്ന കാര്യം മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിശോധിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ് ഓഫീസ് ആകേണ്ട ആളല്ല പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നും കോടതി വ്യക്തമാക്കിയിരുന്നു.