ന്യൂഡല്‍ഹി: ടാറ്റ നെക്‌സണ്‍ സബ് കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് ഡീലര്‍മാര്‍ സ്വീകരിച്ചുതുടങ്ങി.
ടാറ്റ നെക്‌സണ്‍ പുറത്തിറക്കുന്നതിന് ഒരു മാസം മുമ്പ് ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കും. നെക്‌സണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ടാറ്റ മോട്ടോഴ്‌സ് ഇതിനകം ഫാക്ടറിയില്‍നിന്ന് പുറത്തിറക്കിയിരുന്നു. അതുകൊണ്ടുതന്നെ ടാറ്റ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പുകളില്‍ കാര്‍ അധികം വൈകാതെ കാണാനിടയാകും.
ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ സബ് 4 മീറ്റര്‍ എസ്‌യുവിയായ ടാറ്റ നെക്‌സണ്‍ എതിരാളികളായ മാരുതി സുസുകി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര ടിയുവി 300 എന്നിവയോട് കിടപിടിക്കും.
നിരവധി ബെസ്റ്റ്ഇന്‍ക്ലാസ് ഫീച്ചറുകളാണ് നെക്‌സണ്‍ സബ് കോംപാക്റ്റ് എസ്‌യുവിക്ക് ടാറ്റ മോട്ടോഴ്‌സ് ചാര്‍ത്തിനല്‍കിയിരിക്കുന്നത്. ഇംപാക്റ്റ് ഡിസൈന്‍ ടാറ്റ നെക്‌സണ് ഫ്യൂച്ചറിസ്റ്റിക് ലുക്ക് സമ്മാനിക്കുന്നു.
ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ ഡ്രൈവിംഗ് മോഡുകള്‍ നല്‍കുന്ന ഒരേയൊരു സബ് 4മീറ്റര്‍ എസ്‌യുവിയാണ് നെക്‌സണ്‍. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സാധ്യമാകുന്ന ഫ്‌ളോട്ടിംഗ് ഡാഷ്‌ടോപ്പ് എച്ച്ഡി ഡിസ്‌പ്ലേ, എട്ട് സ്പീക്കറുകളോടുകൂടിയ ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റീഡ് ടെക്സ്റ്റ് & വാട്ട്‌സ്ആപ്പ് മെസ്സേജസ്, വോയ്‌സ് ബേസ്ഡ് റിപ്ലൈ കമാന്‍ഡുകള്‍ എന്നിവ സവിശേഷതകളാണ്.
റിവോട്രോണ്‍, റിവോടോര്‍ക് കുടുംബത്തിലെ പുതിയ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ടാറ്റ നെക്‌സണ് ലഭിച്ചിരിക്കുന്നത്. ടിയാഗോയിലും ടിഗോറിലും കണ്ട എന്‍ജിന്റെ ടര്‍ബോചാര്‍ജ്ഡ് വേര്‍ഷനായ പെട്രോള്‍ എന്‍ജിന്‍ 5,000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 2,0004,000 ആര്‍പിഎമ്മില്‍ 170 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും.
1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ പൂര്‍ണ്ണമായും പുതിയതാണ്. ഈ എന്‍ജിന്‍ 3,750 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1,5002,750 ആര്‍പിഎമ്മില്‍ 260 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 6സ്പീഡ് ടിഎ6300 സിങ്ക്രോമെഷ് വിത് ഓവര്‍ഡ്രൈവ് മാനുവല്‍ ആണ് ട്രാന്‍സ്മിഷന്‍.