ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സന്റെ ഏറ്റും കരുത്തുള്ള അഡ്വഞ്ചര്‍ ബൈക്കായ പാന്‍ അമേരിക്ക 1250 ന്റെ ബുക്കിംഗ് തുടങ്ങി. ഹീറോ മോട്ടോകോര്‍പ്പാണ് ബുക്കിംഗ് തുടങ്ങിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഹാര്‍ലിയുടെ വാഹനങ്ങള്‍ നിലവില്‍ ഹീറോ വഴിയാണ് വില്‍ക്കുന്നത്.
ഹാര്‍ലിയുടെ മറ്റ് 13 മോഡലുകള്‍ക്കും വരാനിരിക്കുന്ന സ്പോര്‍ട്സ്റ്റര്‍ എസിനും പാന്‍ അമേരിക്കക്ക് ഒപ്പം ബുക്കിങ് ആരംഭിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ ഹാര്‍ലി ഓണേഴ്സ് ഗ്രൂപ്പ് ഇവന്റുകള്‍ പുനരാരംഭിക്കാനും ഹീറോ പദ്ധതിയിടുന്നുണ്ട്.
ഹാര്ലിഡേവിഡ്സണിന്റെ വേറിട്ട ബൈക്കാണ് പാന്‍ അമേരിക്ക. സ്റ്റാന്‍ഡേര്‍ഡ് സ്പെഷല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഇന്ത്യയില്‍ ലഭിക്കും. ബേസ് വേരിയന്റിന് 16.90 ലക്ഷം രൂപയും പാന്‍ അമേരിക്ക 1250 സ്പെഷല്‍ എന്ന പ്രീമിയം വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.