ശത്രുവിന്റെ ആയുധങ്ങളെ ചാരമാക്കുന്ന ഇസ്രയേൽ മിസൈലുകൾ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ശത്രുവിന്റെ ആയുധങ്ങളെ നിമിഷനേരംകൊണ്ട് ചാമ്പലാക്കാന്‍ വന്‍ പ്രഹരശേഷിയുള്ള ഇസ്രയേല്‍ മിസൈല്‍ ഇനി ഇന്ത്യയ്ക്ക് സ്വന്തം.

ഇസ്രയേല്‍ ആയുധ ശേഖരണത്തിലെ അപകടകാരിയായ മദ്ധ്യദൂര മീഡിയം റേഞ്ച് സര്‍ഫെയ്‌സ് ടു എയര്‍(എം.ആര്‍.എസ്.എ.എം) മിസൈലാണ് ഇന്ത്യയിലേക്ക് എത്തുന്നത്. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍ 2020ഓടെ സൈന്യത്തിന്റെ ഭാഗമാകും.

ഇസ്രയേലി ഏറോസ്‌പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ)യും പ്രതിരോധ ഗവേഷണ സ്ഥാപനമായ പ്രീമിയര്‍ ഡിഫെന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ)യും സംയുക്തമായാണ് മിസൈല്‍ വികസിപ്പിക്കുന്നത്. നിലവിലുള്ള മിസൈലില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയാണ് അപകടകാരിയെ തയ്യാറാക്കുന്നത്.
21124197_1995364034032794_476086429_n

മിസൈലിന്റെ രൂപകല്‍പനയ്ക്കായി 17,000 കോടി രൂപയുടെ കരാറിലാണ് ഡി.ആര്‍.ഡി.ഒ ഒപ്പുവച്ചിരിക്കുന്നത്. 40 ഫയറിംഗ് യൂണിറ്റുകളിലായി 200 മിസൈലുകളാണ് കരാര്‍ പ്രകാരം ഇത്തരത്തില്‍ നിര്‍മിക്കുന്നത്. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന മിസൈലിന് 70 കിലോമീറ്റര്‍ ദൂരപരിധിയാണുള്ളത്.

ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ആളില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍) നിരീക്ഷണ വിമാനങ്ങള്‍ തുടങ്ങിയവയൊക്കെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഇന്ത്യന്‍ വ്യോമസേനയ്ക്കും നേവിക്കുമായിക്കും മിസൈലുകള്‍ ആദ്യം കൈമാറുക.

അടുത്ത മൂന്നു വര്‍ഷത്തിനകം മിസൈല്‍ സംവിധാനത്തിന്റെ ആദ്യ സെറ്റ് സജ്ജമാകും.
21148521_1995363997366131_1912951183_n

യുദ്ധവിമാനത്തില്‍ വിവിധതരം ഭീഷണികള്‍ നേരിടുന്നതിന് സുപ്രധാനമായ മേഖലകള്‍ക്കായി എയര്‍ ഡിഫന്‍ഷ്യല്‍ സംവിധാനമൊരുക്കാന്‍ കഴിയുമെന്ന് കരുതുന്ന മീഡിയം റേഞ്ച് സര്‍ഫെയ്‌സ് ടു എയര്‍ മിസൈലില്‍ എല്ലാ കാലാവസ്ഥയിലും 360 ഡിഗ്രി എയര്‍ തീയറ്റര്‍ എയര്‍ ഡിഫന്‍സ് സംവിധാനമാണുള്ളത്.

സുരക്ഷ വെല്ലുവിളികള്‍ പരിഗണിച്ച് വ്യോമസേനയുടെ ആക്രമണശേഷി ഉയര്‍ത്താന്‍ സൈന്യം ഗവണ്‍മേന്റിനോട് ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് പുതിയ ആക്രമണകാരി എത്തുന്നത്.

Top