വിലക്ക് മറികടന്ന് പ്രചരണം; പ്രജ്ഞാ സിംങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഭോപ്പാല്‍: വിലക്ക് ലംഘിച്ച് പ്രചരണം നടത്തിയെന്ന പരാതിയില്‍ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഭോപ്പാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറാണ് സ്ഥാനാര്‍ത്ഥിക്ക് നോട്ടീസ് അയച്ചത്.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പ്രജ്ഞാ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 72 മണിക്കൂര്‍ പ്രചരണത്തില്‍ നിന്നു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പ്രജ്ഞാ സിംഗ് പ്രചരണം നടത്തിയെന്ന് പരാതി ലഭിച്ചിരിക്കുന്നത്. ഹേമന്ദ് കര്‍ക്കറെയുടെ മരണം, ബാബറി മസ്ജിദ് തകര്‍ക്കല്‍ എന്നീ വിഷയങ്ങളില്‍ പ്രജ്ഞാ സിംഗ് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

Top