അതിര്‍ത്തി സംഘര്‍ഷം; അസം സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മയ്‌ക്കെതിരെ മിസ്സോറം കേസ് എടുത്തതിന് പിന്നാലെ കോടതി ഇടപെടല്‍ തേടി അസം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.

കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മക്കും അസമിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ മിസോറാം കേസെടുത്തിരിക്കുന്നത്. അസം പൊലീസിന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആണെന്നും സംഘര്‍ഷം പരിഹരിക്കുന്നതിന് മിസോറം പൊലീസുമായി സഹകരിക്കാന്‍ തയ്യാറായില്ലെന്നും എഫ്‌ഐആറിലുണ്ട്.

കൊലാസിബ്, അസമിന്റെ പരിധിയില്‍ പെടുന്ന സ്ഥലമാണെന്ന് അവകാശപ്പെടുകയും മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയുടെ നിര്‍ദേശപ്രകാരം ഒരു ക്യാപ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും എഫ്‌ഐആറില്‍ ആരോപിക്കുന്നു. പ്രതികളാക്കിയ പൊലീസ് ഉദ്യോഗസ്ഥരോട് ഓഗസ്റ്റ് ഒന്നിന് ഹാജരാകാനും മിസ്സോറം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് അസം. മുഖ്യമന്ത്രിക്കെതിരെ കേസ് എടുത്തത് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച അസം കോടതിയില്‍ ഹര്‍ജി നല്‍കും.

 

Top