ഗുവാഹത്തി: അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയേക്കും. മിസോറാം ചീഫ് സെക്രട്ടറി ലാല്‍നുമാവിയ ചൗങ്കോയാണ് ഞായറാഴ്ച ഇക്കാര്യം പറഞ്ഞത്.
കേസെടുത്തതിനെ കുറിച്ച് താനോ മുഖ്യമന്ത്രി സോറാമാതങ്കയോ അറിഞ്ഞിരുന്നില്ല. കേസില്‍ പുനഃപരിശോധന നടത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഓഫീസര്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 30നാണ് ബിശ്വ ശര്‍മ്മക്കും മറ്റ് നാല് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കുമെതിരെ കേസെടുത്തത്. കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. അന്വേഷണവുമായി സഹകരിക്കാമെന്നും എന്നാല്‍, നിഷ്പക്ഷമായ ഏജന്‍സി അന്വേഷണം നടത്തണമെന്നും അസം മുഖ്യമന്ത്രി ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പിന്‍വലിക്കാനുള്ള നീക്കം.