അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ ദമ്പതികളെ അയല്‍വാസി കൊലപ്പെടുത്തി

crime

ആലപ്പുഴ: മാവേലിക്കര പല്ലാരിമംഗലത്ത് ദമ്പതികളെ അയല്‍വാസി കൊലപ്പെടുത്തി. ബിജു, കല എന്നിവരെയാണ് അയല്‍വാസിയായ സുധീഷ് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. മാവേലിക്കര പോലീസ് സുധീഷിനെ കസ്റ്റഡിയില്‍ എടുത്തു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

Top