അതിര്‍ത്തിയില്‍ സ്ഥിതി ഗുരുതരം; ഏതു സാഹചര്യവും നേരിടാന്‍ സേന തയ്യാറെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി: ചൈനീസ് പ്രകോപനം തുടരുന്നതിനിടെ അതിര്‍ത്തിയില്‍ സ്ഥിതി ഗുരുതരമാണെന്ന് കരസേനാ മേധാവി എംഎം നരവനെ. ഇന്ത്യന്‍ സൈന്യം സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ സാഹചര്യം നേരിടാന്‍ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് ഇന്ത്യയുടേത്. ചൈനയുമായി സൈനികതല ചര്‍ച്ചയും നയതന്ത്രതല ചര്‍ച്ചയും തുടരുന്നു എന്നും കരസേന മേധാവി അറിയിച്ചു.

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി രണ്ടു തവണ അതിര്‍ത്തി ലംഘിക്കാന്‍ ചൈന നടത്തിയ നീക്കം ഇന്ത്യ ചെറുത്തിരുന്നു. മലനിരകളില്‍ സേനയെ നിയോഗിച്ചാണ് ഇന്ത്യ ചൈനയ്ക്ക് ചുട്ട മറുപടി നല്‍കുന്നത്. ഇതുവരെ കടക്കാത്ത പ്രദേശങ്ങളില്‍ ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ വരെ എത്തിച്ചാണ് ഇന്ത്യ പ്രതിരോധം സൃഷ്ടിച്ചത്. സ്ഥിതി വഷളാകുന്നതിന്റെ ഉത്തരവാദിത്തം ചൈനയ്ക്കാണെന്നും ഇന്ത്യ തുറന്നടിച്ചു.

Top