ഗ്വാളിയാര്‍: കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി. അതീവ ഗുരുതര നിലയിലായ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്വാളിയാറിലെ സുല്‍ത്താന്‍പൂര്‍ ഖേരിയ ഗ്രാമത്തില്‍ മുത്തശ്ശിയോടൊപ്പം കൃഷിയിടത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് കാലുതെന്നി അവി പച്ചൗരിയെന്ന രണ്ടു വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്.
ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. 20-25 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങിക്കിടന്നിരുന്നത്.
കഴിഞ്ഞ 20 മണിക്കൂറായി നടന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. അതിനിടെ കുഴല്‍ക്കിണറില്‍ പാമ്പിനെ കണ്ടെത്തിയതും ആശങ്കകള്‍ക്ക് വഴിയൊരുക്കി.