ഇംഗ്ലണ്ടില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും അവസാനിപ്പിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍

 

 

ലണ്ടന്‍ : കൊവിഡിനൊപ്പം ജീവിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി കൊവിഡ് പോസിറ്റീവായവരുടെ സെല്‍ഫ് ഐസൊലേഷന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഈ മാസത്തോടെ അവസാനിപ്പിക്കാനായേക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

 

66,183 പുതിയ കേസുകളും 314 മരണവുമാണ് കഴിഞ്ഞ ദിവസം യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം അവസാനമാണ് യു.കെയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് പ്ലാന്‍ എ ഘട്ടത്തിലേക്ക് മടങ്ങിയത്. അതേ സമയം, കൊവിഡ് ബാധിതരുടെ സെല്‍ഫ് ഐസൊലേഷന്‍ ഉള്‍പ്പെടെയുള്ള ഏതാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നിരുന്നു. ഐസൊലേഷന്‍ കാലയളവ് ഏഴില്‍ നിന്ന് അഞ്ചായി കുറച്ചിരുന്നു.

മാര്‍ച്ച് 24നാണ് ഈ നിയമം അവസാനിക്കുന്നത്. എന്നാല്‍, മാര്‍ച്ച് വരെ ഇത് നീളില്ലെന്നാണ് ബോറിസ് നല്‍കുന്ന സൂചന. രണ്ടാഴ്ചയ്ക്കുള്ളില്‍ ശേഷിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഇംഗ്ലണ്ടില്‍ നീക്കുമെന്ന് ബോറിസ് പറയുന്നു. രാജ്യത്തെത്തുന്ന വാക്‌സിനേറ്റഡായിട്ടുള്ളവരെ പരിശോധിക്കുന്നതും ബ്രിട്ടണ്‍ അവസാനിപ്പിക്കും

 

Top