ലണ്ടന്‍: ആഗോള താപനിലയിലെ വര്‍ദ്ധനവ് വ്യവസായ യുഗത്തിന് മുമ്പുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്താന്‍ ലോകം ഒരുമിച്ചു നില്‍ക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇത് അവസാന അവസരമാണെന്നും ലോക നേതാക്കള്‍ അവസരത്തിനൊത്ത് ഉയരണമെന്നും ജോണ്‍സണ്‍ പറഞ്ഞു .
ജോണ്‍സന്റെ നിര്‍ദ്ദേശത്തെ പിന്തുണച്ച് ഇനി വിദേശത്ത് കല്‍ക്കരി വൈദ്യുത നിലയങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന് ചൈന പ്രഖ്യാപിച്ചു.
അതേസമയം, 2024ഓടെ ദരിദ്ര രാജ്യങ്ങളുടെ പരിസ്ഥിതി സൗഹൃദ വളര്‍ച്ചക്കുള്ള ധനസഹായം 11.4 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്താനുള്ള പദ്ധതിയാണ് അമേരിക്ക പ്രഖ്യാപിച്ചത്.
മാത്രമല്ല, 2050ഓടെ നെറ്റ് കാര്‍ബണ്‍ എമിഷന്‍ പൂജ്യമായി കുറയ്ക്കുമെന്ന് ബ്രിട്ടന്‍ പ്രതിജ്ഞയെടുത്തു. ജോണ്‍സണ്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വലിയ വക്താവാണ്. എന്നാല്‍ നോര്‍ത്ത് സീ ഇംഗ്ലണ്ടിലെ എണ്ണ പര്യവേക്ഷണവും വടക്കുപടിഞ്ഞാറ് കല്‍ക്കരിഖനി തുടങ്ങാന്‍ പോകുന്നതും പരിസ്ഥിതി വാദികളുടെ കടുത്ത വിമര്‍ശനത്തിന് വിധേയമാണ്.
നിലവിലെ പ്രതിജ്ഞകള്‍ നടപ്പായാല്‍ താപനില വ്യതിയാനം 2 .7 ഡിഗ്രി ലെവലിലേക്ക് എത്തുമെന്നാണ് യു എന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ സുപ്രധാന കാലാവസ്ഥാ ഉച്ചകോടി(cop 26 ) ആറ് ആഴ്ചയ്ക്കുള്ളില്‍ സ്‌കോട്ടിഷ് നഗരമായ ഗ്ലാസ്‌ഗോയില്‍ നടക്കും.