ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐസിയുവില്‍ നിന്ന് മാറ്റി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐസിയുവില്‍ നിന്ന് മാറ്റി. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ കഴിഞ്ഞ ഞായറാഴ്ച്ചയാണ് കൊറോണ രൂക്ഷമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തെ ഐസിയുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയെങ്കിലും തുടര്‍ന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാകും പ്രധാനമന്ത്രി.

കൊറോണ സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷമായിരുന്നു ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ആവശ്യമെങ്കില്‍ വെന്റിലേറ്റര്‍ സൗകര്യം വേഗത്തില്‍ ഉറപ്പിക്കാനാണ് ഐസിയുവിലേക്ക് മാറ്റിയതെന്നായിരുന്നു വിശദീകരണം.

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഐസിയുവില്‍ നിന്നും മാറ്റിയത് വളരെ നല്ല വാര്‍ത്തയാണെന്നും അദ്ദേഹം ഉടന്‍ സുഖംപ്രാപിക്കട്ടെയെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

Top