ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കുകയാണ്.
അതേസമയം, അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ചിട്ട് പത്ത് ദിവസമായിട്ടും അസുഖം ഭേദമാകാത്തത് കൊണ്ടാണ് അദ്ദേഹത്തെ ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്.
അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബിനെയാണ് ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.
നേരത്തെ വൈറസ് ബാധയുടെ ചില ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. അതേസമയം,ബ്രിട്ടനില്‍ കൊറോണ ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്.