bose sound touch 300 sound bar

ഡിയോ രംഗത്തെ പ്രമുഖരായ ബോസ് ഏറ്റവും പുതിയ മൂന്ന് ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നു.

സൗണ്ട് ടച്ച് 300 സൗണ്ട്ബാര്‍, ലൈഫ്‌സ്‌റ്റൈല്‍ 650, 600 ലക്ഷ്വറി ഹോം എന്റര്‍ടെയിന്‍മെന്റ് സിസ്റ്റംസ് എന്നിവയാണ് കമ്പനി പുറത്തിറക്കാനിരിക്കുന്നത്.

ഏറ്റവും മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന ഓഡിയോ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി സൗണ്ട് ടച്ച് 300 പുറത്തിറക്കുന്നത്. വൈഫൈ, ബ്ലൂട്ടൂത്ത്, എഎഫ്‌സി എന്നിവയും ഈ സ്പീക്കറുകളില്‍ സപ്പോര്‍ട്ട് ചെയ്യാനാകും. മികച്ച കേള്‍വിക്കായുള്ള സൗകര്യമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ ഏതൊരു ഉയര്‍ന്നതോ താഴ്ന്നതോവായ ശബ്ദത്തിലും ഏറ്റവും ശുദ്ധവും ഗുണനിലവാരമുള്ളതുമായ സംഗീതം കേള്‍ക്കുന്നതിനായി ക്വയറ്റ്‌പോര്‍ട്ട് എന്ന സാങ്കേതിക വിദ്യയും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

എച്ഡിഎംഐ കേബിള്‍ മുഖാന്തരം ഇവ ടീവിയുമായോ മറ്റ് വസ്തുക്കളുമായോ ഘടിപ്പിക്കാന്‍ സാധിക്കും. വളരെ എളുപ്പത്തില്‍ ഇത് ഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് കന്പനിയുടെ അവകാശവാദം. അലൂമിനിയം ഫിനിഷോഡു കൂടി ആകര്‍ഷകമായ ഡിസൈനോടു കൂടിയാണ് കമ്പനിയുടെ ലൈഫ്‌സ്‌റ്റൈല്‍ 650ലും 600 ലക്ഷ്വറി ഹോം എന്റര്‍ടെയിന്‍മെന്റ് സിസ്റ്റംസും പുറത്തിറക്കുന്നത്. ഇതിനുപുറമെ കണ്‍സോള്‍ ഗ്ലാസാണ് ഇതിന് മികവേകുന്നത്. ഇതിലും വൈഫൈ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഘടിപ്പിക്കാന്‍ സാധിക്കും.

ഈ ഗുണനിലവാരത്തിലുള്ള സ്പീക്കറിലൂടെ ഗാനങ്ങള്‍ ആസ്വദിക്കുന്നതിന് 69,999 രൂപയാണ് കമ്പനി ഈടാക്കുന്നത്. സൗണ്ട് ടച്ച് 300 സൗണ്ട്ബാറിന്റെ വിലയാണിത്. ലൈഫ്‌സ്‌റ്റൈല്‍ 650ന് 3,99,999 രൂപയും 600 ഹോം എന്റര്‍ടെയിന്‍മെന്റിന് 2,99,999രൂപയുമാണ് കമ്പനി വില നല്‍കിയിരിക്കുന്നത്.

Top