പുറത്തുള്ള പല ശബ്ദങ്ങളും, ഹെഡ്‌സെറ്റില്‍ സംസാരിക്കുമ്പോഴും പാട്ടുകേള്‍ക്കുമ്പോഴുമെല്ലാം വില്ലനായി കടന്നു വരാറുണ്ട്.
ഇത്തരം അപശബ്ദങ്ങളെ ഒഴിവാക്കുവാന്‍ പറ്റുന്ന തരത്തിലുള്ള ഹെഡ്‌സെറ്റുമായാണ് പ്രമുഖ ഓഡിയോ ഉപകരണ നിര്‍മാതാക്കളായ ബോസ് കമ്പനി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
അപശബ്ദങ്ങള്‍ ഒഴിവാക്കി ഹെഡ്‌സെറ്റില്‍ പൂര്‍ണ്ണമായി ആസ്വാദനം സാധ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഹെഡ്‌സെറ്റ് വയര്‍ലെസ് രീതിയില്‍ ഗൂഗിള്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ബോസ് ക്യു.സി 35 II എന്ന പേരില്‍ ഇറങ്ങിയ ഹെഡ്‌സെറ്റ് ഐ ഫോണ്‍, ആന്‍ഡ്രോയ്‌സ് ഫോണുകളില്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാവുന്ന ആദ്യ ഹെഡ്‌സെറ്റ് കൂടിയാണ്.
ഹെഡ് സെറ്റ് വഴി തന്നെ മെസേജുകള്‍ വായിച്ചെടുക്കാനും ഇഷ്ടപ്പെട്ട പാട്ടുകള്‍ തെരഞ്ഞെടുക്കാനും, ശബ്ദ മികവ് കൂട്ടാനും ഉള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ വേറെയുമുണ്ട്.