ന്യൂഡല്‍ഹി: ഇനി ഇലക്‌ട്രിക് യുഗമാണ് അത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സാമാന്യം ഭേദപ്പെട്ട എല്ലാ കമ്പനികളും തങ്ങളുടെ ഇലക്ടട്രിക് വാഹന വേരിയന്‍റുകള്‍ വിപണിയില്‍ അവതരിപ്പിച്ച് കഴിഞ്ഞു.
ഒല ആണ് ഇലക്‌ട്രിക് സ്കൂട്ടര്‍ വിപണിയില്‍ വിപ്ളവം ഉണ്ടാക്കിയതെങ്കില്‍ ഇന്ത്യയില്‍ നിരവധി കമ്പനികള്‍ ഇതിനോടകം വിപണിയിലേക്ക് എത്തി കഴിഞ്ഞു.
അങ്ങിനെ തന്നെയാണ് ബൗണ്‍സിന്‍റെയും വരവ്. ഒരു ഇലക്‌ട്രിക് സ്കൂട്ടറിന് എത്ര രൂപയായിരിക്കും ഉണ്ടാവുക? എന്തായാലും അത് 70000 രൂപയില്‍ കുറയില്ല എന്ന് സാരം. എന്നാല്‍ 50,000 രൂപ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു സ്കൂട്ടര്‍ വാങ്ങിക്കാം. അത്തരമൊന്നാണ് ബൗണ്‍സ് എന്ന കമ്പനി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.
അല്‍പ്പം അവിശ്വസനീയമായിതോന്നുമെങ്കിലും ബാറ്ററി സ്വാപ്പിങ്ങ് എന്ന സംവിധാനം വഴിയാണ് കമ്ബനി ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. ഇലക്‌ട്രിക് സ്കൂട്ടറിന്‍റെ (bounce infinity) വിലയുടെ പ്രധാന ഭാഗങ്ങളില്‍ ഒന്ന് അതിന്‍റെ ബാറ്ററിയാണ്. ഇത് താത്കാലികമായി വാടകയ്ക്ക് നല്‍കുകയാണ് കമ്പനി.
ചാര്‍ജിങ്ങ് തീര്‍ന്നാല്‍ വീണ്ടും ബാറ്ററികള്‍ തിരികെ നല്‍കി ചാര്‍ജ് ചെയ്ത് വാങ്ങാം. ഇതിന് നിശ്ചിത തുക പക്ഷെ ഉണ്ടായിരിക്കും. ഇതിനായി പ്രത്യേകം സ്വൈപ്പിങ്ങ് സെന്‍ററുകളും എത്തും. അതായത് ബാറ്ററി ഇല്ലാതെ സ്കൂട്ടര്‍ വാങ്ങാം എന്ന് അര്‍ഥം. 50000 രൂപ മുതലായിരിക്കും ഇത്തരത്തില്‍ സ്വൈപ്പിങ്ങ് ബാറ്ററി സംവിധാനമുള്ള സ്കൂട്ടറിന്‍റെ വില. 70000 രൂപ കൊടുത്താല്‍ നോര്‍മല്‍ ബാറ്ററി മോഡലും ലഭ്യമാകും. ഇനി ഒലയുമായി താരതമ്യം ചെയ്താലും വിലക്കുറവ് തന്നെ. ഒല എസ്.1 പതിപ്പിന് വില ഒരു ലക്ഷം, പ്രോ ടൈപ്പിന് 1,29,999 എക്സ് ഷോ റൂം വില.