ന്യൂഡല്‍ഹി: രാജ്യത്തിനുള്ളിലെ പരിപാടികളില്‍ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കേണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
കുറച്ചു സമയത്തെ സംതൃപ്തിക്കായി പുഷ്പങ്ങളെ കൂട്ടക്കൊല ചെയ്യരുതെന്നും സമ്മാനം നല്‍കുന്നതാണ് എല്ലാ കാലത്തും നിലനില്‍ക്കുന്നതെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
I support @narendramodi on this: let's not massacre flowers for transient gratification,but give gifts that endure https://t.co/X218uYl3FB
— Shashi Tharoor (@ShashiTharoor) 17 July 2017
രാജ്യത്തിനുള്ളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഖാദി ടവലിനൊപ്പം ഒരു പൂവോ പുസ്തകമോ നല്‍കിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം.
സുരക്ഷാ പരിശോധന ലളിതമാക്കാന്‍ പുതിയ തീരുമാനത്തിലൂടെ സഹായിക്കുമെന്ന നിഗമനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആഭ്യന്തര മന്ത്രാലയം കത്തയച്ചിട്ടുണ്ട്.