പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോക്‌സര്‍ വിജേന്ദര്‍ സിങ്

മുംബൈ: രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ 12ാം തരം ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോക്‌സര്‍ വിജേന്ദര്‍ സിങ്.  ‘ഒരു ഷീറ്റ് പേപ്പറിനേക്കാള്‍ വിലയുണ്ട് വിദ്യാര്‍ത്ഥികളുടെ ജീവന്’ എന്നാണ് വിജേന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചത്. 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു.

പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രക്ഷകര്‍തൃ സംഘടന പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ബോക്‌സറുമായ വിജേന്ദര്‍ സിങും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു വിജേന്ദറിന്റെ പ്രതികരണം. 2021ലെ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വര്‍ഷത്തേതു പോലെ ജൂലൈയില്‍ നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

Top