മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിന് നാളെ തുടക്കം. ഇത്തവണ ഓസ്‌ട്രേലിയയ്ക്ക് എതിരാളിയാകുന്നത് പാകിസ്താനാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റിനാണ് നാളെ തുടക്കമാകുന്നത്. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്കായിരുന്നു വിജയം. ഡിസംബര്‍ 26ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയായി ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരമാണ് ബോക്‌സിംഗ് ഡേ ടെസ്റ്റ്. 1865കളിലാണ് ബോക്‌സിംഗ് ഡേ ടെസ്റ്റുകള്‍ക്ക് തുടക്കമാകുന്നത്. വിക്ടോറിയയും ന്യൂ സൗത്ത് വെയ്ല്‍സും തമ്മിലായിരുന്നു ആദ്യ ബോക്‌സിംഗ് ഡേ ടെസ്റ്റ് മത്സരം നടന്നത്.
വിക്ടോറിയ രാജ്ഞിയുടെ കാലത്ത് ഡിസംബര്‍ 26ന് ഭൃത്യന്മാര്‍ക്ക് മുതലാളിമാര്‍ ഒരു ദിവസം അവധി അനുവദിച്ചിരുന്നു. കൂടാതെ ബോക്‌സില്‍ ഗിഫ്റ്റുകളും ഭൃതര്‍ക്ക് നല്‍കിയിരുന്നു. ഇതാണ് പിന്നീട് ബോക്‌സിംഗ് ഡേ ആയബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ നടത്തിപ്പുകാര്‍ ഓസ്‌ട്രേലിയ ആണെങ്കിലും ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് രാജ്യങ്ങളും ഈ ദിവസം ടെസ്റ്റ് മത്സരം നടത്താറുണ്ട്. നാളെ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ആരംഭ ടെസ്റ്റില്‍ ഇന്ത്യയാണ് എതിരാളികള്‍. ഏകദിന പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം.