ആധാര്‍ കൊണ്ടുവന്നില്ല ; മഹാരാഷ്ട്രയിൽ പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

adhar-card

പുനെ: മഹാരാഷ്ട്രയിൽ ആധാര്‍ കൊണ്ടുവരാത്തതിന് പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം.

ചിഞ്ച്‌വാഡയില്‍ പ്രവര്‍ത്തിക്കുന്ന മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈസ്‌കൂളിലാണ് സംഭവം.

വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സെപ്തംബറിലായിരുന്നു ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തിന്റെ പേരില്‍ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദ്ദിച്ചത്. കുട്ടിയുടെ മുട്ടിനു താഴെ വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

കുട്ടിക്ക് പിന്നീട് ആന്തരിക ക്ഷതം സംഭവിക്കുകയും അണുബാധ ഉണ്ടാവുകയും ചെയ്തു.

അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Top