ആണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ചു; പ്രതിക്ക് കഠിനതടവ്

പെരിന്തല്‍മണ്ണ: തയ്യല്‍ക്കടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2013 നവംബര്‍ 22 ന് നടന്ന സംഭവത്തില്‍ പെരിന്തല്‍മണ്ണ വേങ്ങൂര്‍ കൂരിയാട് വട്ടപ്പറമ്പില്‍ മുജീബിനെ(43) ആണ് ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ കോഴിക്കോട് റോഡ് ബൈപാസ് ജംക്ഷനിലെ തയ്യല്‍ക്കടയില്‍ വച്ച് മൊബൈല്‍ ഫോണിലെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ചതായാണ് കേസ്.

പെരിന്തല്‍മണ്ണ അഡിഷനല്‍ സെഷന്‍സ് സ്‌പെഷല്‍ കോടതി ജഡ്ജി കെ.പി.അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. ഐപിസി 377-ാം വകുപ്പു പ്രകാരം 3 വര്‍ഷം തടവും 20,000 രൂപ പിഴയും പോക്സോ പ്രകാരം 10 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തടവ് ഒരുമിച്ച് 10 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴത്തുക കേസിലെ ഇരയ്ക്ക് നല്‍കണം. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.പി.സ്വപ്ന ഹാജരായി.

Top