ബിപിസിഎല്‍ തൊഴിലാളി സമരത്തിന് പിന്തുണയുമായി യെച്ചൂരി ഇന്ന് സമരപ്പന്തലില്‍

yechury

കൊച്ചി : ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനെതിരെ കൊച്ചിന്‍ റിഫൈനറിയില്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പിന്തുണയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് സമരപന്തലിലെത്തും. ഉച്ചയ്ക്ക് 3.30നാണ് സമരവേദിയില്‍ യെച്ചൂരിയെത്തുക.

രണ്ടായിരത്തോളം സ്ഥിരം തൊഴിലാളികളും, 9,000 താല്‍കാലിക ജീവനക്കാരുമുള്ള കൊച്ചിന്‍ റിഫൈനറിയില്‍ വിവിധ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് സമരം നടത്തുന്നത്.

രാവിലെ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥികളുമായി യെച്ചൂരി സംവദിക്കും. ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറിലും യെച്ചൂരി ഇന്ന് പങ്കെടുക്കും.

Top