ബി.​പി.​സി.​എ​​ൽ ഓഹരി വിൽപ്പന; ക​മ്പ​നി​ക​ളുടെ താ​ൽ​പ​ര്യ​പ​ത്ര​ങ്ങ​ൾ ഇന്ന് പരിശോധിക്കും

മുംബൈ: ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബി.​പി.​സി.​എ​​ൽ) സ​ർ​ക്കാ​റി​നു​ള്ള 52.98 ശ​ത​മാ​നം ഓ​ഹ​രി മു​ഴു​വ​നാ​യി വാ​ങ്ങു​ന്ന​തി​ന്​ മൂ​ന്നു സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ​ നി​ന്ന്​ ല​ഭി​ച്ച താ​ൽ​പ​ര്യ​പ​ത്ര​ങ്ങ​ൾ (ഇഒഐ) പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തിന്റെ ഉ​ന്ന​ത​ത​ല സ​മി​തി ഇന്ന് വിലയിരുത്തും. വേദാന്ത ​ഗ്രൂപ്പ്, അന്താരാഷ്ട്ര ഇക്വിറ്റി ഫണ്ടുകളായ അപ്പോളോ ​ഗ്ലോബൽ, ഐ സ്ക്വയേർഡ് ക്യാപ്പിറ്റലിന് കീഴിലുളള തിങ്ക് ​ഗ്യാസ് എന്നീ കമ്പനികളാണ് താൽപര്യപത്രം സമർപ്പിച്ചിട്ടുളളത്.

കമ്പനിയുടെ ഓഹരി വിൽപ്പനയുടെ ട്രാൻസാക്ഷൻ അഡ്വൈസറായി നിയോ​ഗിക്കപ്പെട്ട ഡിലോയിറ്റ് ഇഒഐകളെക്കുറിച്ച് സമർപ്പിച്ച പരിശോധനാ റിപ്പോർട്ടും സമിതി വിലയിരുത്തും. കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിതല സമിതിയും താൽപര്യപത്രങ്ങൾ പരിശോധിച്ചിരുന്നു.

Top