ബ്രഹ്മപുരം വിവാദം; സിബിഐ അന്വേഷണം വേണം; കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ബ്രഹ്മപുരം തീ പിടുത്തവും സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ഉടൻ ഹർജി നൽകാനാണ് നീക്കം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകര്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

സോൺട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ അടക്കം അന്വേഷിക്കണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 2019 ൽ നെതർലൻഡ്സ് സന്ദർശനതിനിടെ സോൺട കമ്പനിയുമായി ചർച്ച നടത്തിയിരുന്നു എന്ന് മുഖ്യമന്ത്രി സമ്മതിക്കുന്ന പഴയ വാർത്ത സമ്മേളനത്തിന്റെ ഭാഗം ഇന്നലെ ന്യൂസ് അവർ പുറത്തു വിട്ടിരുന്നു. ചർച്ച നടത്തിയോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തോട് നിയമ സഭയിലും പുറത്തും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല.

Top