ബ്രഹ്മപുരത്ത് പുക നിയന്ത്രിക്കാനുള്ള ശ്രമം ഇന്നും തുടരും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. 70 ശതമാനം പ്രദേശത്ത് പുക അണച്ചു. ഇനിയുള്ളത് ചതുപ്പിലെ പുകയാണ്. ഇന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കി ഉള്ളിലെ കനൽ വെള്ളമൊഴിച്ച് കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർയൂണിറ്റുകളിലെ ഇരുന്നുറോളം അ​ഗ്നി രക്ഷാപ്രവർത്തകർ ബ്രഹ്മപുരത്ത് അവസാന ഘട്ട പ്രവർത്തനങ്ങളിലാണ്. ചിലയിടത്ത് പ്ലാസ്റ്റിക്കിനൊപ്പം ഖരമാലിന്യവും മറ്റ് മാലിന്യങ്ങളും അടങ്ങയിട്ടുള്ളത് പുക അണയ്‌ക്കുന്നതിന് തടസമാകുന്നുണ്ട്.

അതേസമയം സംഭവത്തിൽ ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരി​ഗണിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ കൂടി ചേർത്ത് അക്ഷൻ പ്ലാൻ തയാറാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളും കോടതി പരി​ഗണിക്കും. തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കലകട്ർ, കോർപറേഷൻ സെക്രട്ടറി തുടങ്ങിയവരോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്

Top