കൊച്ചി: കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തമുണ്ടായി. ഫയര്‍ ഫോഴ്‌സെത്തി തീയണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
കഴിഞ്ഞ മാസവും ഇവിടെ തീപിടുത്തമുണ്ടായിരുന്നു. അന്ന് ഉണ്ടായ തീപിടുത്തത്തില്‍ പ്ലാന്റില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരത്ത് വരെ വിഷപ്പുക എത്തിയിരുന്നു.
കാറ്റിന്റെ ഗതി അനുസരിച്ച് ഇരുമ്പനം,തൃപ്പൂണിത്തുറ വൈറ്റില, മേഖലകള്‍ പുകയില്‍ മൂടിയിരുന്നു. രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷമായിരുന്നു തീ നിയന്ത്രിച്ചത്.