കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്‍. പുതിയ മാലിന്യ പ്ലാന്റ് വരുന്നത് അട്ടിമറിക്കാന്‍ വേണ്ടി ആരെങ്കിലും മനപ്പൂര്‍വം തീയിട്ടതാണോയെന്ന് സംശയിക്കുന്നുവെന്ന് മേയര്‍ പറഞ്ഞു.
സുരക്ഷ മുന്‍നിര്‍ത്തി പ്ലാന്റില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ മേയര്‍ മുന്‍പ് പല തവണ ക്യാമറകള്‍ കേടാക്കാനും ദൃശ്യങ്ങള്‍ മായ്ച്ചു കളയാനും ശ്രമം നടന്നിട്ടുണ്ടെന്നും ആരോപിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. സമീപത്തെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും പത്ത് ഫയര്‍ എഞ്ചിനുകള്‍ എത്തിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മൂന്നു ഫയര്‍ എഞ്ചിനുകളും ആവശ്യമായ ഉദ്യോഗസ്ഥരും സ്ഥലത്ത് രാത്രി മുഴുവന്‍ ക്യംപ് ചെയ്യുന്നുണ്ടായിരുന്നു. തീ പൂര്‍ണമായും അണയാത്തതിനാല്‍ രാവിലെ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്യുന്ന ജോലികള്‍ പുനരാരംഭിക്കും
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. പത്ത് ഫയര്‍ എഞ്ചിനുകള്‍ എത്തിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രാത്രി മുഴുവന്‍ സംഭവസ്ഥലത്ത് മൂന്നു ഫയര്‍ എഞ്ചിനുകളും ആവശ്യമായ ഉദ്യോഗസ്ഥരും ക്യംപ് ചെയ്യുന്നുണ്ടായിരുന്നു. തീ പൂര്‍ണമായും അണയാത്തതിനാല്‍ രാവിലെ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്യുന്ന ജോലികള്‍ പുനരാരംഭിക്കും.
കഴിഞ്ഞ വര്‍ഷം രണ്ട് തവണയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം ഉണ്ടായത്. കഠിന പരിശ്രമത്തിലൂടെയാണ് അന്നത്തെ തീയണച്ചത്.
മാലിന്യ പ്ലാന്റില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരപരിധി വരെ വിഷപ്പുക എത്തിയിരുന്നു. രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷമായിരുന്നു ഫെബ്രുവരിയിലെ തീപിടിത്തം നിയന്ത്രിച്ചത്.