കൊച്ചി: വെജിറ്റേറിയന്‍, സുഗന്ധവ്യഞ്ജന മിശ്രിത, റെഡി ടു കുക്ക് ബ്രാന്‍ഡായ ‘ബ്രാഹ്മിന്‍സി’നെ ഏറ്റെടുത്ത് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചു. അടുത്തിടെ ‘നിറപറ’ബ്രാന്‍ഡിനെ വിപ്രോ ഏറ്റെടുത്തിരുന്നു.
1987ലാണ് ബ്രാഹ്മിന്‍സ് തുടങ്ങിയത്. ഭക്ഷ്യ വ്യവസായത്തില്‍ വിപുലമായ വികസനത്തിനു ലക്ഷ്യമിടുന്ന വേളയില്‍ ഏറെ ആവേശം പകരുന്നതാണ് ബ്രാഹ്മിന്‍സ് ഏറ്റെടുക്കലെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഫുഡ്സ് ബിസിനസ് പ്രസിഡന്റ് അനില്‍ ചുഗ് പറഞ്ഞു. വിപ്രോ കണ്‍സ്യൂമര്‍ കെയറിന്റെ ഭക്ഷ്യ ബിസിനസില്‍ പങ്കാളിത്തം ലഭിക്കുന്നതില്‍ അത്യാഹ്ലാദമുണ്ടെന്ന് ബ്രാഹ്മിന്‍സ് എംഡി ശ്രീനാഥ് വിഷ്ണു പറഞ്ഞു.