കാലാവധി വര്‍ധിപ്പിക്കാന്‍ കഴിയുന്ന ബ്രഹ്മോസ് ക്രൂയ്‌സ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

brh

ഭുവനേശ്വര്‍: ഇന്തോ-റഷ്യന്‍ സംയുക്ത സംരഭമായ ബ്രഹ്മോസ് ക്രൂയ്‌സ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തുള്ള ചന്ദിപൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 10.40നാണ് വിക്ഷേപിച്ചതെന്ന് ഡിആര്‍ഡിഒ അധികൃതര്‍ പറഞ്ഞു.

10-15 വര്‍ഷം വരെ കാലാവധി വര്‍ധിപ്പിക്കാന്‍ ബ്രഹ്മോസിന് കഴിയും. ബ്രഹ്മോസ് നൂതന സാങ്കേതിക ഉപയോഗിച്ചുള്ള ആദ്യത്തെ മിസൈലാണെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഈ ഉദ്യമത്തില്‍ പങ്കെടുത്ത എല്ലാ ഡിആര്‍ഡിഒ ശാസ്ത്രഞ്ജരെയും മന്ത്രി അഭിനന്ദിച്ചു. ഇന്ത്യന്‍ സായുധ സേനക്ക് ഈ പരീക്ഷണം ഒരു നേട്ടമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Top