സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളെയും കടത്തിവെട്ടി ബ്രഹ്മോസ്;പ്രഹര പരിധി 500 കിലോമീറ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസ് മിസൈലിന്റെ പ്രഹര പരിധി വര്‍ധിപ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ. ബ്രഹ്മോസിന്റെ പ്രഹര പരിധി 500 കിലോമീറ്ററായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 300 കിലോമീറ്റര്‍ ദൂരം ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നതായിരുന്നു ആദ്യ പതിപ്പ്.

പ്രഹര പരിധി 500 കിലോമീറ്ററായി വര്‍ധിപ്പിച്ചിച്ചതിന് പിന്നാലെ കുത്തനെ താഴേക്കും മുകളിലേക്കും പ്രയോഗിക്കാന്‍ സാധിക്കുന്ന ബ്രഹ്മോസിന്റെ പരിഷ്‌കരിച്ച പതിപ്പും ഡിആര്‍ഡിഒ വിജയകരമായി കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. കുത്തനെ പ്രയോഗിക്കാന്‍ കഴിയുന്ന ശേഷികൂടി കൈവരിച്ചതോടെ സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളെപ്പോലും തകര്‍ക്കാന്‍ സാധിക്കുന്നതാണ് ഇന്ത്യയുടെ ബ്രഹ്മോസ്. ഇന്ത്യ കഴിഞ്ഞ വര്‍ഷം എംടിസിആറില്‍ അംഗമായതുകൊണ്ടാണ് ബ്രഹ്മോസ് മിസൈലിന്റെ പ്രഹര പരിധിയുടെ
വേഗം കൂട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കാരണം.

ഇന്ത്യ-റഷ്യ സംയുക്ത സംരഭമായ ബ്രഹ്മോസ് ഇപ്പോള്‍ കര, നാവിക, വ്യോമ സേനകളുടെ പ്രധാന ആയുധങ്ങളിലൊന്നാണ്. 400 കിലോമീറ്ററോ അതിനും ദൂരെയോ വരെ അകലെയുള്ള കടലിലെയും കരയിലെയും ആകാശത്തെയും ലക്ഷ്യങ്ങളെ കൃത്യമായി ഭേദിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസെന്ന് ബ്രഹ്മോസ് എയ്റോ സ്പേസ് സിഇഒ സുധീര്‍ കുമാര്‍ മിശ്ര പറയുന്നു.

Top