ബ്രെയിന്‍ വേവ് മാപ്പിങ് സ്മാര്‍ട് ഇയര്‍ഫോണ്‍ രൂപകല്‍പന ചെയ്ത് അദ്ഭുത കണ്ടുപിടുത്തത്തിന് വഴിയൊരുക്കിയ മലയാളി യുവാവ് ഗാന്ധിയന്‍ യങ് ടെക്‌നോളജിക്കല്‍ ഇന്നവേഷന്‍ അവാര്‍ഡിനും 15 ലക്ഷം രൂപയുടെ ഫെലോഷിപ്പിനും അര്‍ഹനായി.
കൊച്ചി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ഇലക്ട്രോണിക്‌സ വിദ്യാര്‍ഥി നിതിന്‍ വസന്താണ് വൈകാരിക അവസ്ഥയ്ക്കനുസൃതമായി തലച്ചോറിലുണ്ടാകുന്ന ബയോ സിഗ്‌നല്‍സ് കൃത്യമായി വിശകലനം ചെയ്യുന്നതിന് വിഭാവനം ചെയ്ത ബ്രെയിന്‍ വേവ് മാപ്പിങ് സ്മാര്‍ട് ഇയര്‍ഫോണ്‍ രൂപകല്‍പന ചെയ്ത്.
ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ള ഏക അവാര്‍ഡ് ജേതാവായ നിതിന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യയില്‍ നിന്നും 39 പേര്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചുവെങ്കിലും 15 പേര്‍ക്കാണു ഫെലോഷിപ്.