ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള പരസ്യ പ്രതിഷേധത്തില്‍ നടപടി പ്രതീക്ഷിച്ചിരുന്നെന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍

ലപ്പുഴ : ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള പരസ്യ പ്രതിഷേധത്തില്‍ നടപടി പ്രതീക്ഷിച്ചിരുന്നെന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍. സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവായ കെ.കെ ജയമ്മയെ ഒഴിവാക്കി സൗമ്യ രാജിനെ അധ്യക്ഷയാക്കിയതാണ് പ്രതിഷേധത്തിന് കാരണം. ആലപ്പുഴയിലെ സിപിഐഎം ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചാണ് ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥനാര്‍ത്ഥിക്കെതിരെ ഒരു സംഘം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ഏരിയാ കമ്മിറ്റി അംഗവും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ കെ.കെ ജയമ്മയെ ഒഴിവാക്കി സൗമ്യ രാജിനെ അധ്യക്ഷയാക്കിയതാണ് പ്രതിഷേധത്തിന് കാരണം.

പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. അതേസമയം, നടപടി പ്രതീക്ഷിച്ച് തന്നെയാണ് പ്രതിഷേധം നടത്തിയതെന്നായിരുന്നു പുറത്താക്കപ്പെട്ടവരുടെ പ്രതികരണം. പ്രതിഷേധ പ്രകടനത്തിനിടയില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി ചിത്തരജ്ഞനെതിരെ മുദ്രാവാക്യം വിളിച്ചതിനായിരുന്നു നടപടി. എന്നാല്‍ ചിത്തരജ്ഞനെതിരായ ആരോപണത്തില്‍ ഇപ്പേഴും ഉറച്ച് നില്‍ക്കുന്നുവെന്നും പുറത്താക്കപ്പെട്ടവര്‍ പറയുന്നു.

Top