വിതരണക്കാര്‍ക്ക് സപ്ലൈകോ ഏര്‍പ്പെടുത്തിയ ബ്രാന്‍ഡ് ലിഫ്റ്റിങ് ഫീസ് സംവിധാനം ഉടന്‍ നടപ്പാക്കില്ലെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. സബ് കമ്മിറ്റി നല്‍കുന്ന ശുപാര്‍ശ ബോര്‍ഡില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങിയതിനു ശേഷം മാത്രമേ തീരുമാനം നടപ്പാക്കുകയുള്ളൂ.
ബ്രാന്‍ഡ് ഫീസുമായി ബന്ധപ്പെട്ടു സംരംഭകര്‍ നേരിടുന്ന ബുദ്ധിമുട്ടു പരിഹരിച്ചു നടപടികള്‍ സുഗമമാക്കാനാണ് മാനേജര്‍മാരുടെ മൂന്നംഗ സബ് കമ്മിറ്റി രൂപീകരിച്ചത്. വിതരണക്കാര്‍ നല്‍കുന്ന ഓരോ ഉല്‍പന്നത്തിനും സപ്ലൈകോയുടെ ഓരോ സൂപ്പര്‍മാര്‍ക്കറ്റിലും ഹൈപ്പര്‍മാര്‍ക്കറ്റിലും പീപ്പിള്‍സ് ബസാറുകളിലും പ്രതിവര്‍ഷം 2000 രൂപ വീതം ബ്രാന്‍ഡ് ലിഫ്റ്റിങ് ഫീസായി നല്‍കണമെന്നായിരുന്നു ഉത്തരവ്. ഫീസ്15ന് അകം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.