ഇന്ത്യയുടെ തദ്ദേശീയ വാക്‌സീനായ കോവാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ നിബന്ധനകളോട അനുമതി നല്‍കി ബ്രസീല്‍. രാജ്യത്തെ ആരോഗ്യ നിരീക്ഷണ ഏജന്‍സിയായ അന്‍വിസ, നേരത്തെ കോവാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നിഷേധിച്ചിരുന്നു.
ഇന്ത്യയിലെ പ്ലാന്റില്‍ ശരിയായ ഉല്‍പാദനരീതി (ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ്, ജിഎംപി) പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്നത്.
ഉല്‍പാദനരീതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഭാരത് ബയോടെക്ക് അന്‍വിസയ്ക്ക് റിപ്പോര്‍ട്ടു നല്‍കിയതിനു പിന്നാലെയാണ് അനുമതി ലഭിച്ചത്. മേയ് 25നാണ് വീണ്ടും അനുമതിക്ക് അപേക്ഷിച്ചത്.
പ്രാഥമികഘട്ടത്തില്‍, 40 ലക്ഷം ഡോസ് വാക്‌സീനാകും ഇറക്കുമതി ചെയ്യുക. ഇതിന്റെ ഫലപ്രാപ്തി എത്രത്തോളമുണ്ടായിരിക്കും എന്നു നിരീക്ഷിച്ചശേഷമായിരിക്കും പിന്നീട് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. ബ്രസീലില്‍ കോവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ അന്‍വിസ, അനുമതി നല്‍കി.
റഷ്യന്‍ വാക്‌സീനായ സ്പുട്‌നിക് V വാക്‌സീനും ബ്രസീലില്‍ ഇറക്കുമതിക്ക് അനുമതി നല്‍കി. സ്പടുനിക്കിന് അനുമതി നല്‍കുന്ന ലോകത്തെ 67ാം രാജ്യമാണ് ബ്രസീലെന്ന് അവര്‍ അറിയിച്ചു.
വാക്‌സീന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കമ്പനി ഉത്തരം നല്‍കിയതായും ബ്രസീല്‍ അറിയിച്ചു.