ബ്രസീലിയ: ബ്രസീലില്‍ ബാങ്ക് കൊള്ളക്കിടെ 12 പേരെ പോലീസ് വധിച്ചു. വടക്കു കിഴക്കന്‍ ബ്രസീലില്‍ രണ്ടു ബാങ്കുകള്‍ കൊള്ളയടിക്കാന്‍ ശ്രമം നടത്തുന്നതിനിടെയായിരുന്നു വെടിവയ്പ്പ്.
ബാങ്ക് കൊള്ളയടിക്കാനെത്തിയവര്‍ ആ ശ്രമത്തില്‍ പരാജയപ്പെട്ടു. ഉടന്‍ പൊലീസ് രംഗത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ആറു കൊള്ളക്കാരും ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബ്രസീലിലെ സേറയില്‍ മിലാഗ്രസ് സിറ്റിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്.
മരിച്ചവരില്‍ കുട്ടിയും നാലുപേരും ഒരു കുടംബത്തിലെ അംഗങ്ങളാണ്. കുടുംബം എയര്‍പോര്‍ട്ടിലേക്ക് പോകും വഴിയാണ് ദുരന്തമുണ്ടായത്. വെടിവെപ്പ് രണ്ടു മിനുട്ട് നീണ്ടു നിന്നു. വെടിവെപ്പിനു ശേഷം പ്രദേശത്തെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.