ബ്രസീല്‍: ബ്രസീലീല്‍ അത്ഭുതകരമായി ഒരു കുഞ്ഞ് ജനിച്ചു. തെക്ക് കിഴക്കന്‍ ബ്രസീലിലാണ് സംഭവം നടന്നത്. കാറും ട്രക്കും കൂട്ടിയിടിച്ച് യുവതി മരിക്കുകയും, കുഞ്ഞ് രക്ഷപ്പെട്ടുകയും ചെയ്തു. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും,നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മറിയുകയും , ട്രക്കിനുള്ളില്‍ ഉണ്ടായിരുന്ന മരസാധനങ്ങള്‍ യുവതിയുടെ ശരീരത്തിലേക്ക് പതിക്കുകയും ചെയ്തു. മര സാധനങ്ങള്‍ വീണ ആഘാതത്തില്‍ യുവതി റോഡിലേക്ക് വീണു. റോഡിലേക്ക് വീണ ആഘാതത്തില്‍ യുവതി പ്രസവിക്കുകയും, തല്‍ക്ഷണം യുവതി മരിക്കുകയും ചെയ്തു.
പരിക്വറ എസിയു റീജിയണല്‍ ഹോസ്‌പിറ്റലിലെ നവജാത ഇന്‍സുലിന്‍ കെയര്‍ യൂണിറ്റാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. റോഡില്‍ നിന്ന് കുട്ടിയെ കണ്ടെടുത്തപ്പോള്‍ കുട്ടി യുവതിയുടെ അടുത്ത് നിന്നും അകലെ കിടന്ന് കരയുകയായിരുന്നുവെന്ന് യൂണിറ്റ് വ്യക്തമാക്കി. അപകടത്തില്‍ സംഭവിച്ച ജനനമായതിനാല്‍ ആക്‌സിഡന്റല്‍ സിസേറിയനാണ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞിന്റെ ബന്ധുക്കള്‍ അന്വേഷിച്ച് വന്നില്ലെങ്കില്‍, കുഞ്ഞിനെ അനാഥാലയത്തിന് നല്‍കുമെന്ന് പൊലീസ് പറഞ്ഞു.