മോസ്‌കോ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയെന്ന് പരിശീലകന്‍ ടിറ്റെ. സെര്‍ബിയയ്‌ക്കെതിരെ നെയ്മര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും പ്രതിരോധത്തില്‍ നെയ്മര്‍ ഒരേ പോലെ പങ്കെടുത്തെന്നും ടിറ്റെ പറഞ്ഞു.
നെയ്മറിന് പൂര്‍ണമായും ആരോഗ്യം കൈവരിക്കാന്‍ അഞ്ചോ ആറോ മത്സരങ്ങള്‍ ആവശ്യമാണ്. എങ്കിലും ഇപ്പോഴത്തെ നിലവാരത്തില്‍ നെയ്മര്‍ തന്റെ ടീമിലെ മറ്റുള്ളവരേക്കാള്‍ മികച്ചവനാണെന്ന് ഫിറ്റ്‌നസ് കോച്ച് ഫാബിയോ മഹ്‌സെറെഡിജിയാനും പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ കോസ്റ്റാറിക്കക്കെതിരെ നെയ്മറും ഗോള്‍ നേടിയിരുന്നു.