ഫുട്‌ബോള്‍ ലോകകപ്പിനൊരുങ്ങുന്ന ബ്രസീലിന് തിരിച്ചടി ; ഡാനി ആല്‍വ്‌സിന് പരുക്ക്

പാരിസ്: ഫ്രഞ്ച് കപ്പ് ഫൈനലിനിടെ പി.എസ്.ജി താരമായ ഡാനി ആല്‍വ്‌സിന്റെ കാല്‍മുട്ടിന് പരുക്ക്. പരുക്ക് ഗുരുതരമാണെന്ന് ടീം ഡോക്ടര്‍ വ്യക്തമാക്കി. ഫുട്‌ബോള്‍ ലോകകപ്പിനൊരുങ്ങുന്ന ബ്രസീലിന് ഇത് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

ലെസ് ഹെര്‍ബിയേഴ്‌സിനെതിരെയായിരുന്നു പി.എസ്.ജിയുടെ മത്സരം. വേദന നിയന്ത്രിക്കാനാകാതെയാണ് ആല്‍വ്‌സ് ഗ്രൗണ്ട് വിട്ടത്.
ഫ്രഞ്ച് ലീഗില്‍ ഇനിയുള്ള മത്സരങ്ങളോടൊപ്പം ലോകകപ്പും ആല്‍വ്‌സിന് നഷ്ടമാകും. ബ്രസീല്‍ ടീമിന്റെ ഡോക്ടറുടെ കീഴില്‍ വിശദമായ പരിശോധന നടത്തുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.

Top