ലോകത്ത് രണ്ടാമത്തെ കൊവിഡ് ബാധിത രാജ്യമായ ബ്രസീല്‍ കൊവാക്‌സിന്‍ ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചു. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്ക് തദ്ദേശീയമായി നിര്‍മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് തടഞ്ഞത്.
20 ദശലക്ഷം കൊവാക്‌സിന്‍ ഡോസാണ് ബ്രസീല്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. മരുന്നുല്‍പ്പാദനത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഭാരത് ബയോടെക് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് അനുമതി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്. പരിശോധനാ സമയത്തെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിരുന്നെന്നും സപ്ലെയുമായി ബന്ധപ്പെട്ട സമയം ചര്‍ച്ചകളിലൂടെ തീരുമാനിക്കുമെന്നും ഭാരത് ബയോടെക് പറഞ്ഞു.