ബ്രസീലിയ: തെക്കൻ ബ്രസീലിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 57 പേർ മരിച്ചു. മിനാസ് ജെറൈസിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. 48 പേരാണ് ഇവിടെ മരിച്ചത്. 110 വർഷങ്ങൾക്കുശേഷം ആദ്യമായാണ് മിനാസ് ജെറൈസിൽ ഇത്ര ശക്തമായ മഴ പെയ്യുന്നത്.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായതിനെ തുടർന്ന് 3500 പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. നദികൾ കരകവിഞ്ഞോഴുകുകയാണ്. ദേശീയ പാതകൾ ഉൾപ്പെടെ നിരവധി റോഡുകൾ വെള്ളത്തിനടിയിലാണ്. ഏതാനും പാലങ്ങളും ഒലിച്ചുപോയി.