Brazil eliminated from Copa America on controversial goal

മസാചുസെറ്റ്‌സ്: വിവാദമായ ഒരു ഗോളിന് കോപ അമേരിക്ക ഫുട്ബാളില്‍ നിന്ന് സൂപ്പര്‍ ടീം ബ്രസീല്‍ പുറത്ത്. 75ാം മിനിട്ടില്‍ റോള്‍ റോഡിയാസ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിനെ പെറു തകര്‍ത്തത്.

നിര്‍ണായകമായ ഗ്രൂപ്പ് ബി മത്സരത്തില്‍ തോല്‍വി നേരിട്ടതോടെ ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്തായി. 1987ന് ശേഷം ആദ്യമായാണ് കോപ അമേരിക്ക ഫുട്ബാളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ ടീം പുറത്താകുന്നത്. എട്ടു തവണ കോപയില്‍ മുത്തമിട്ട ടീമാണ് ബ്രസീല്‍.

75ാം മിനിട്ടില്‍ പോസ്റ്റിനോട് ചേര്‍ന്ന് കിട്ടിയ പാസ് വലതുകാല്‍ ഷോട്ടിലൂടെ റോഡിയാസ് ഗോളാക്കുകയാണ് ചെയ്തത്. എന്നാല്‍, റോഡിയാസ് വലതു കൈ കൊണ്ട് തട്ടിയാണ് പന്ത് വലയില്‍ എത്തിച്ചതെന്ന് ബ്രസീല്‍ ഗോളി ആരോപിച്ചു. ഇതേതുടര്‍ന്ന് അഞ്ച് മിനിട്ടുകള്‍ക്ക് ശേഷമാണ് റെഫറി ഗോള്‍ അംഗീകരിച്ചത്.

ഫൗള്‍ കാണിച്ച ബ്രസീല്‍ താരങ്ങളായ ലുകാസ് ലിമ 72ാം മിനിട്ടിലും റെനേറ്റോ അഗസ്റ്റോ 88ാം മിനിട്ടിലും മഞ്ഞ കാര്‍ഡ് കണ്ടു. പെറു താരം യോഷിമര്‍ യോതുനും ഫൗള്‍ കാണിച്ചതിന് മഞ്ഞ കാര്‍ഡ് കിട്ടി.

Top