അസുന്‍സിയോണ്‍: വ്യാജ പാസ്പോര്‍ട്ട് കേസില്‍ പിടിയിലായ ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോക്കെതിരെ കൂടുതല്‍ കേസുകളില്‍ അന്വേഷണം.
വ്യാജ പാസ്പോര്‍ട്ട് കൈവശം വച്ചതിനുപുറമേ മറ്റു ചില കുറ്റങ്ങളും റൊണാള്‍ഡീനോ ചെയ്തതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. എന്നാല്‍ ഈ കുറ്റങ്ങള്‍ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, വ്യാജ പാസ്പോര്‍ട്ടുമായി അറസ്റ്റിലായ റൊണാള്‍ഡീഞ്ഞോയ്ക്കും അദ്ദേഹത്തിന്റെ സഹോദരന് റോബര്‍ട്ടോയ്ക്കും ജാമ്യം ലഭിച്ചില്ല. റൊണാള്‍ഡീന്യോയ്ക്ക് പാസ്പോര്‍ട്ട് വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷന് കോടതിയെ അറിയിച്ചിരുന്നു.
ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് പരാഗ്വെയിലെത്തിയപ്പോഴാണ് റൊണാള്‍ഡീന്യോയും സഹോദരന് റോബര്‍ട്ടോയും പിടിയിലായത്. മുമ്പ് പരിസ്ഥിതി നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ പിഴയൊടുക്കാത്തതിനെ തുടര്‍ന്ന് 2018 നവംബറില്‍ റൊണാള്‍ഡീന്യോയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു.